ഗുരുവായൂരപ്പനെ പരിഹസിച്ച് ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ഗോപാലകൃഷ്ണൻ.

ഗുരുവായൂരപ്പനെ പരിഹസിച്ച് ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ഗോപാലകൃഷ്ണൻ.
Mar 21, 2026 04:39 PM | By PointViews Editor

50 വർഷമായി അമ്പലവിരോധികളും ഗുരുവായൂർ വിരോധികളുമാണ് ഗുരുവായൂർ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നതെന്ന പരാമർശം നടത്തിയ ബിജെപിയുടെ ഓഞ്ഞ സൈദ്ധാന്തികൻ വെട്ടിലാകുന്നു.

ഗുരുവായൂർ ക്ഷേത്രത്തിന്റെ മുന്നിൽ നിന്ന് മതപരമായ വികാരം ഉണർത്തി വോട്ട് പിടിക്കാൻ പ്രകോപനപരമായ പ്രസ്താവന നടത്തിയ ഗുരുവായൂരിലെ ബിജെപിയുടെ സ്ഥാനാർത്ഥി ഗോപാലകൃഷ്ണൻ യഥാർത്ഥത്തിൽ ഗുരുവായൂരപ്പനെ അവഹേളിച്ചിരിക്കുകയാണ് എന്നാണ് വിശ്വാസികൾ ആരോപിക്കുന്നത്. ഗുരുവായൂരപ്പന് സ്വന്തം ഈശ്വരഭാവവും സ്വന്തം ക്ഷേത്രവും അതിരിക്കുന്ന മണ്ഡലവും സ്വത്തുക്കളും സംരക്ഷിക്കാൻ കഴിവില്ലെന്നാണ് ഗോപാലകൃഷ്ണൻ്റെ പ്രസ്താവനയിലൂടെ വിശ്വാസികൾക്ക് തോന്നുകയെന്ന് വിശ്വാസികൾ ആരോപിക്കുന്നു. ഗുരുവായൂർ അപ്പനേയും ക്ഷേത്രത്തേയും സംരക്ഷിക്കാൻ ഇനി ഗോപാലകൃഷ്ണന് മാത്രമേ കഴിവുള്ളൂ എന്ന ഭാവത്തിൽ ദൈവത്തേക്കാൾ മുകളിൽ സ്വയം പ്രതിഷ്ഠിക്കാനും ദൈവത്തിൻ്റെ കഴിവിനെ ചോദ്യം ചെയ്യാനും മാത്രമാണ് അയാൾ നടത്തിയ പരാമർശം ഉപകാരപ്പെടുന്നത്.


“ഇതുവരെ ഒരു ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ല” എന്നാണ് ഗോപാലകൃഷ്ണൻ പറയുന്നത്. 50 കൊല്ലമായി ഹിന്ദു ജനപ്രതിനിധി ഉണ്ടായില്ല: അമ്പലവിരോധികളാണ് തിരഞ്ഞെടുക്കപ്പെടുന്നത് എന്നൊക്കെയാണ് ഗോപാലകൃഷ്ണൻ തട്ടി വിട്ടത്. 50 വർഷം അഹിന്ദുക്കൾ ജയിച്ചിട്ടും ഗുരുവായൂർ അമ്പലം ലോക തീർഥാടന കേന്ദ്രമായി നില നിൽക്കുന്നു എന്നത് തന്നെ ഗുരുവായൂരപ്പൻ ശക്തനായ ഈശ്വരനാണ് എന്ന് വ്യക്തമാക്കുകയല്ലേ? അതെ. ഒരു ഹിന്ദു വിജയിച്ചാൽ ഒരു കാര്യവുമില്ലെന്ന് ഗുരുവായൂരപ്പന് ബോധ്യം ഉള്ളതുകൊണ്ടല്ലേ ഗോപാലകൃഷ്ണാ ഇതുവരെ ദൈവം അഹിന്ദുവിനെ വിജയിപ്പിച്ചത്? അതെയെന്ന് വേണം വിശ്വസിക്കാൻ. ഈ മൃഗീയ വർഗീയ വിഷം തുപ്പുന്ന ഗോപാലകൃഷ്ണനെ പോലെയുള്ള ശാപ ജന്മങ്ങൾ വിജയിച്ചു വന്നാൽ നാട് മുടിയുമെന്നൊക്കെ കൃത്യമായി അറിയാന്നുന്ന ഈശ്വരനാണ് ഗുരുവായൂരപ്പൻ. കഴിഞ്ഞ 50 വർഷം അഹിന്ദുക്കൾ ജനപ്രതിനിധികളായിട്ടും ഈ അലവലാതി ഗോപാലകൃഷ്ണൻ പറഞ്ഞതുപോലെ വിഭാഗീയത നിറഞ്ഞ ഒരു വാക്ക് കഴിഞ്ഞ 50 വർഷത്തിനിടയിൽ ഒരിക്കൽ പോലും ഗുരുവായൂരിൽ നിന്ന് കേരള ജനത കേട്ടിട്ടില്ല. അപ്പോൾ പ്രശ്നം ഹിന്ദുവോ അഹിന്ദുവോ എന്നതല്ല നല്ല അഹിന്ദുക്കളും വൃത്തികെട്ട ഗോപാലകൃഷ്ണനുമാണ് വിഷയം. ഗോപാലകൃഷ്ണനെപ്പോലെ മാനസിക വൈകൃതം ബാധിച്ച ശൂദ്രക്ഷുദ്രജീവികളേക്കാൾ ഗുരുവായൂരപ്പന് ഇഷ്ടം അഹിന്ദുക്കളെയാണ്. ഗോപാലകൃഷ്ണൻ ഗുരുവായൂരിൽ എത്തിയതോടെ സ്വന്തം അമ്പലവും ആരൂഢ സ്ഥാനവും വൃത്തികേടായി തുടങ്ങിയോ എന്ന സങ്കടത്തിലാണ് യഥാർത്ഥത്തിൽ ഗുരുവായൂരപ്പൻ. കഴിഞ്ഞ 50 വർഷം ക്രിസ്ത്യാനിയും മുസ്ലിമും കമ്യൂണിസ്റ്റും കോൺഗ്രസും ജനപ്രതിനിധികളും സ്ഥാനാർത്ഥികളുമായി വന്നിട്ടും ലോകപ്രശസ്തമായി നിലകൊണ്ടിട്ടും ഉണ്ടാകാത്ത അഭിമാനക്ഷതമാണ് ഗുരുവായൂരപ്പന് ഗോപാലകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥിയായി വന്നതോടെ ഉണ്ടായിട്ടുള്ളത്. ഗോപാലകൃഷ്ണനെ പോലെ വൈകൃതം ബാധിച്ചവർ ഗുരുവായൂരിൻ്റെ ശുദ്ധമായ അന്തരീക്ഷത്തെ കലുഷിതമാക്കുമെന്നും നശിപ്പിക്കുമെന്നും പുണ്യം നശിപ്പിക്കുമെന്നും വ്യക്തമാകുകയാണ്. യഥാർത്ഥത്തിൽ ഗുരുവായൂരപ്പൻ്റെ ദിവ്യത്വത്തെയും ശക്തിയേയും പരിഹസിക്കുകയാണ് ബിജെപി സ്ഥാനാർത്ഥി ഗോപാലകൃഷ്ണൻ ചെയ്യുന്നത്. അത്ര തരം താണ തരത്തിലുള്ള പ്രയോഗങ്ങൾ ഒരു ജനപ്രതിനിധി സ്ഥാനാർഥിയിൽ നിന്ന് ഒരിക്കലും ഉണ്ടാവാത്തതാണ്. തിരഞ്ഞെടുപ്പ് മതത്തിന്റെ പേരിലോ ജാതിയുടെ പേരിലോ അല്ല, ജനങ്ങളുടെ വികസനവും സമാധാനവും ഭരണനൈപുണ്യവും അടിസ്ഥാനമാക്കിയാണ് നടക്കേണ്ടത്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിങ്ങനെ ജനങ്ങളെ വേർതിരിച്ച് സംസാരിക്കുന്നത് സമൂഹത്തിൽ വിഭാഗീയത വളർത്തുന്നതേയുള്ളൂ.

ഗുരുവായൂർ പോലൊരു വിശുദ്ധ ക്ഷേത്രനഗരത്തിന്റെ മുന്നിൽ നിന്നുകൊണ്ട് ഇത്തരം പരാമർശങ്ങൾ നടത്തിയിരിക്കുന്നത് അതിലും ഗൗരവമേറിയ വിഷയമാണ്. വിശ്വാസത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്ന ശ്രമങ്ങൾക്കെതിരെ ജനാധിപത്യബോധമുള്ള എല്ലാവരും ഒരുമിച്ച് പ്രതികരികരിക്കേണ്ട അവസരമാണിത്.

ഇത്തരം വിദ്വേഷപരമായ, സാമുദായിക ചേരുവയുള്ള പ്രയോഗങ്ങൾക്കെതിരെ ഇതിനകം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്.

മതത്തിന്റെ പേരിൽ അല്ല, വികസനത്തിന്റെ പേരിലാണ് വോട്ട് ചോദിക്കേണ്ടത്. വിഭജന രാഷ്ട്രീയത്തിന് ഗുരുവായൂർ മണ്ണിൽ സ്ഥാനം ഇല്ല.

BJP candidate from Guruvayur, Gopalakrishnan, mocked Guruvayoorappan.

Related Stories
കർണാടകയിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ചു. പിന്നെ നമ്മൾക്കെന്താ കൂട്ടിയാൽ ?

May 2, 2026 01:21 PM

കർണാടകയിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ചു. പിന്നെ നമ്മൾക്കെന്താ കൂട്ടിയാൽ ?

കർണാടകയിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ചു. പിന്നെ നമ്മൾക്കെന്താ കൂട്ടിയാൽ...

Read More >>
സൂക്ഷിക്കുക, സൂര്യനും ചൂടും പ്രശ്നമാണ്.

May 2, 2026 10:15 AM

സൂക്ഷിക്കുക, സൂര്യനും ചൂടും പ്രശ്നമാണ്.

സൂക്ഷിക്കുക, സൂര്യനും ചൂടും...

Read More >>
മെയ്ദിന റാലിയും, യുദ്ധവിരുദ്ധ സംഗമവും ആചരിച്ചു.

May 1, 2026 11:29 PM

മെയ്ദിന റാലിയും, യുദ്ധവിരുദ്ധ സംഗമവും ആചരിച്ചു.

മെയ്ദിന റാലിയും, യുദ്ധവിരുദ്ധ സംഗമവും...

Read More >>
ദൈവത്തെ കണ്ട് മല കയറ്റൽ നടത്തി പ്രക്കൂഴത്തിലേക്ക്. വൈശാഖ ഉത്സവത്തിൻ്റെ മുന്നൊരുക്കങ്ങൾക്ക് തുടക്കമായി.

May 1, 2026 11:15 PM

ദൈവത്തെ കണ്ട് മല കയറ്റൽ നടത്തി പ്രക്കൂഴത്തിലേക്ക്. വൈശാഖ ഉത്സവത്തിൻ്റെ മുന്നൊരുക്കങ്ങൾക്ക് തുടക്കമായി.

ദൈവത്തെ കണ്ട് മല കയറ്റൽ നടത്തി പ്രക്കൂഴത്തിലേക്ക്. വൈശാഖ ഉത്സവത്തിൻ്റെ മുന്നൊരുക്കങ്ങൾക്ക്...

Read More >>
വയനാട്ടിലേക്ക് കൊട്ടിയൂർ ചപ്പമലയിലൂടെ ഒരു ജനകീയ പാതയൊരുങ്ങുന്നു.

May 1, 2026 05:00 PM

വയനാട്ടിലേക്ക് കൊട്ടിയൂർ ചപ്പമലയിലൂടെ ഒരു ജനകീയ പാതയൊരുങ്ങുന്നു.

വയനാട്ടിലേക്ക് കൊട്ടിയൂർ ചപ്പമലയിലൂടെ ഒരു ജനകീയ...

Read More >>
മെയ് 1. ഇന്ന് മുതൽ ഇന്ത്യയിൽ ജീവിത ചെലവ് ഉയരും

May 1, 2026 02:34 PM

മെയ് 1. ഇന്ന് മുതൽ ഇന്ത്യയിൽ ജീവിത ചെലവ് ഉയരും

മെയ് 1. ഇന്ന് മുതൽ ഇന്ത്യയിൽ ജീവിത ചെലവ്...

Read More >>
Top Stories